കുട്ടികളെ സൂപ്പറാക്കാൻ ഇനി കുട്ടി ചാണക്യ!

Jun 11, 2020 at 7:16 pm

Follow us on

ലോക്ക്ഡൗൺ, ക്വാറന്റീൻ, സോഷ്യൽ ഡിസ്റ്റൻസിങ്.. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ പുത്തൻ ശീലങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവർ ഒരുപക്ഷേ വിദ്യാർഥികളായിരിക്കും. പുത്തൻ കുടയും പുസ്തക സഞ്ചിയുമായി ആടിപ്പാടി സ്‌കൂളിൽ എത്തേണ്ട അവർ വീട്ടിലെ സ്ക്രീനിനു മുന്നിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസ് റൂമിൽ പാഠങ്ങൾ പഠിക്കുന്നു. ഒപ്പമിരിക്കാൻ കൂട്ടുകാരില്ല, ചോദ്യങ്ങൾ ചോദിക്കാൻ ടീച്ചർമാരില്ല. കുട്ടികളുടെ അസ്വസ്ഥത കാണുമ്പോൾ മാതാപിതാക്കൾക്ക് ബിപി കൂടുന്നു. ഈ പ്രതിസന്ധിയിൽ രണ്ടു കൂട്ടരെയും ഒരുപോലെ സമാധാനിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന കഥാപാത്രമാണ് കുട്ടി ചാണക്യ. കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന സ്റ്റഡി അറ്റ് ചാണക്യ.കോം (studyatchanakya.com) എന്ന പുത്തൻ ലേണിംഗ് ആപ്ലിക്കേഷനിലെ കഥാപാത്രം!

കുട്ടികൾ ഇന്നലെ വരെ പഠിച്ചുകൊണ്ടിരുന്ന രീതികളോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒരു ഓൺലൈൻ പഠനസഹായി. സ്റ്റഡി അറ്റ് ചാണക്യ ഡോട്ട് കോമിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കേരള സ്റ്റേറ്റ് സിലബസിലെ മലയാളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സമ്പൂർണ പഠനസഹായി ആണിത്.
വിക്ടേഴ്‌സ് ചാനൽ പോലുള്ള മാധ്യമങ്ങളിലൂടെ ഓൺലൈൻ പഠനം മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ പരമാവധി ശ്രമിക്കുമ്പോൾ അതിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് സ്റ്റഡി അറ്റ് ചാണക്യ.

ജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കെല്ലാം ഫ്രീ ആയി പഠിച്ചു തുടങ്ങാം! സ്റ്റുഡി അറ്റ് ചാണക്യയുടെ ഏറ്റവും വലിയ പ്രത്യേകത ആണിത്. എല്ലാ വിഷയങ്ങളിലെയും സൗജന്യ പാഠഭാഗങ്ങൾ സ്റ്റഡി അറ്റ് ചാണക്യ ഉറപ്പാക്കുന്നു. പഠനം കൂടുതൽ മുന്നോട്ട് പോകുമ്പോൾ മാത്രം ആപ് സ്വന്തമാക്കിയാൽ മതി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് തുച്ഛമായ വിലയേ ഇതിന് ഈടാക്കുന്നുള്ളൂ. ഒരു കുട്ടിക്ക് ഒരുമാസം എല്ലാ വിഷയങ്ങളും പഠിക്കാൻ വേണ്ടി വരുന്ന ട്യൂഷൻ ഫീസിന്റെ പകുതി തുകയ്ക്ക് ഒരു വർഷത്തേക്കുള്ള ആപ് സ്വന്തമാക്കാം!

റ്റ നോട്ടത്തിൽ ഒരു സാധാരണ ലേണിംഗ് ആപ്. ഒന്നുകൂടി നോക്കിയാലോ, ഒരു വമ്പൻ വിർച്വൽ ക്‌ളാസ് റൂം. അതാണ് സ്റ്റഡി അറ്റ് ചാണക്യ. വിപണിയിലെ മറ്റ് ആപ്പുകളിൽ പലതും ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ ഈ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും ഐടിയും തുല്യ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു. ഹിന്ദി ക്ലാസ്സുകളുടെ മലയാളം പരിഭാഷയും ഈ ആപ്പിന്റെ പ്രത്യേകതയാണ്.

സ്റ്റഡി അറ്റ് ചാണക്യയിൽ ലോഗിൻ ചെയ്ത് കയറുന്ന ഒരു കുട്ടിക്ക് ക്ലാസ്സ് മുറിയിൽ ഇരുന്ന് പഠിക്കുന്ന അതേ അനുഭവമാണ് ലഭിക്കുക. വീഡിയോ ക്ലാസ്‌കൾ, ഓഡിയോ ക്ലാസ്സുകൾ, ആനിമേറ്റഡ് പാഠഭാഗങ്ങൾ, സമഗ്രമായ നോട്സ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഒരു പാഠഭാഗത്തുനിന്ന് വരാവുന്ന പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്വസ്റ്റൈൻ പൂൾ.. പഠനത്തിന്റെ വിവിധ തലങ്ങളിലൂടെയാണ് ഈ ആപ്പ് കുട്ടികളെ കൊണ്ടുപോകുന്നത്. മലയാളം പുസ്തകം തുറന്ന് കവിത വായിക്കുന്ന ഒരു കുട്ടിക്ക് അതൊന്ന് ചൊല്ലിക്കേൾക്കണം എന്നിരിക്കട്ടെ, ആപ് തുറന്ന് ആ പഠഭാഗത്തേക്ക് പോയാൽ മതി. ഇമ്പമുള്ള സ്വരത്തിൽ ആ കവിത കേൾക്കാം. ഇനി കഥയാണ് കേൾക്കേണ്ടതെങ്കിലോ, അതിനും അവസരമുണ്ട്. രസതന്ത്രത്തിലെ പരീക്ഷണങ്ങളിൽ ഒന്ന് കാണണം എങ്കിൽ അങ്ങോട്ടുപോകാം. കണക്കിലെ കീറാമുട്ടി പ്രോബ്ലം ടീച്ചർ വിശദീകരിക്കുന്നത് കേൾക്കണം എങ്കിൽ അതിനും അവസരമുണ്ട്. കുട്ടികളുടെ മറ്റു കഴിവുകൾ കൂടി വികസിപ്പിക്കാൻ പറ്റുന്ന രീതിയിലാണ് സ്‌കൂൾ ക്ലാസ്സ് മുറികളിലെ പഠനം ക്രമീകരിക്കുന്നത്. ചിത്രം വരയ്ക്കാനും ക്രാഫ്റ്റ് ചെയ്തു നോക്കാനുമൊക്കെ സ്‌കൂളിൽ സമയം കിട്ടും. സ്റ്റഡി അറ്റ് ചാണക്യയിലും ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ കൗൺലിംഗ് ക്ലാസ്സുകൾ, സ്ട്രെസ് മാനേജ്മെന്റ് ക്ലാസ്സുകൾ, കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുള്ള ബ്ലോഗ് എഴുത്തുകൾ എന്നിവയും ഈ ആപ്പിന്റെ ഭാഗമാണ്.

സ്‌കൂളുകളിൽ ഒരു കുട്ടിയുടെ പഠന പുരോഗതി അളക്കുന്നതിന് ടീച്ചർമാർ പല സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ടെസ്റ്റ് പേപ്പറുകൾ. വീട്ടിലിരുന്ന പഠിക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ചാണക്യ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് സെൽഫ് അസ്സസ്സ്മെന്റ് ടെസ്റ്റുകൾ. ഈ ടെസ്റ്റുകളിൽ കുട്ടി പങ്കെടുക്കുന്നതിലൂടെ മാതാപിതാക്കൾക്ക് പഠനപുരോഗതി വിലയിരുത്താൻ അവസരം ലഭിക്കുന്നു. പ്രത്യേക പരിശീലനത്തിനുള്ള മാതൃകാ ചോദ്യപ്പേപ്പറുകളും ഇതിന്റെ ഭാഗമാണ്. ഇനി, ഈ പറഞ്ഞ സംവിധാനങ്ങളിലൂടെ ഒന്നും കുട്ടിക്ക് സംശയങ്ങൾ മാറിയില്ലെന്നിരിക്കട്ടെ. വിഷമിക്കേണ്ട, അതിനും പരിഹാരമുണ്ട്. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ലൈവ് ക്ലാസുകളിൽ കുട്ടിക്ക് സംശയങ്ങൾ മാറ്റിയെടുക്കാം. കേരളത്തിലെ വിദഗ്ദ്ധരായ അധ്യാപകരുടെ പാനൽ ആണ് ഇതിനു പിന്നിലുള്ളത്.

സ്റ്റേറ്റ് സിലബസ് വിദ്യാർഥികളുടെ ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചാണക്യ ആപ്പിന്റെ പ്രത്യേകതകൾ മനസിലാക്കിയ ഒരുകൂട്ടം മാതാപിതാക്കൾ സി ബി എസ് സി സിലബസ്സിനു വേണ്ടിയും ഈ ആപ്പ് തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി എസ് സി കുട്ടികൾക്ക് വേണ്ടി ജൂൺ അവസാനത്തോടെ ആപ് പുറത്തിറക്കാൻ കഴിയും എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ലാപ്ടോപ്പ് അല്ലെങ്കിൽ മൊബൈൽ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഉണ്ടങ്കിൽ കുട്ടി ചാണക്യയോട് കൂട്ടു കൂടി സ്റ്റഡി അറ്റ് ചാണക്യയിലൂടെ പാഠഭാഗങ്ങൾ പഠിക്കാം. കേരളത്തിലെ മുഴുവൻ കുട്ടികളിലും ഈ ആപ് എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചാനൽ പാർട്നേഴ്‌സ്, എച്ച് ആൻഡ് സി പോലുള്ള പുസ്തക പ്രസാധകർ എന്നിവരിലൂടെയൊക്കെ ഈ ആപ് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

ത് പ്രതിസന്ധിയെയും അതിജീവിക്കും എന്ന ആത്മാവിശ്വാസമാണല്ലോ മലയാളിയുടെ കരുത്ത്. നമ്മുടെ കുട്ടികളുടെ പഠന പ്രതിസന്ധിയെ മറികടക്കാൻ ഈ ആപ്പിന് കഴിയും എന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. സ്റ്റഡി അറ്റ് ചാണക്യയുടെ പരസ്യ വാചകവും ആ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്; \”ഇത് മാതാപിതാക്കളെ ആപ്പിലാക്കാൻ ഉള്ള ആപ് അല്ല, കുട്ടികളെ സൂപ്പർ ആക്കാനുള്ള ആപ്!!\”

Follow us on

Related News