പാലക്കാട് : പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്കുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ വിതരണം നടത്തുന്നതിന് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രധാനധ്യാപകര്‍ കൈമാറണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഓരോ സ്കൂളിലേയും വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ-മെയില്‍ ഐഡി, സ്ഥാപന മേധാവിയുടെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം എക്സല്‍ ഷീറ്റില്‍ തയ്യാറാക്കി പ്രൊഫോര്‍മയില്‍ (ഫോറം-1) എല്ലാ ഹെഡ്മാസ്റ്റര്‍മാരും ജൂണ്‍ 15ന് മുന്‍പ് pkdtdo@gmail.com മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 0491 2505383.

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ
തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം...