ചെന്നൈ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും 10, 12 ക്ലാസുകളിലെ മുഴുവന്‍ വിദ്യാർത്ഥികളെയും വിജയിപ്പിക്കാന്‍ തീരുമാനം. അപകട സാഹചര്യം പരിഗണിച്ച് തെലങ്കാന നേരത്തെ ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. രോഗവ്യാപനം നടക്കുന്നതിനാൽ സ്കൂളുകളിൽ പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ പരീക്ഷകളിലെ മാര്‍കും ഹാജർ നിലവാരവും കണക്കിലെടുത്ത് ഗ്രേഡ് നൽകും. മുന്‍പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് 80 ശതമാനവും ഹാജറിനു 20 ശതമാനം മാർക്കും നൽകും.

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...