സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ പ്രവേശന ഫീസ് തിരിച്ചു നൽകണം

തിരുവനന്തപുരം: ഉയർന്ന പ്രവേശനഫീസ് നൽകിയ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ സ്കൂൾ അധികൃതർ വാങ്ങിയ ഫീസ് തിരിച്ചു നൽകണമെന്ന് ബാലാവകാശ കമ്മീഷൻ. ഏതെങ്കിലും കാരണവശാൽ വിദ്യാർത്ഥിക്ക് പഠനം തൂടർന്ന് കൊണ്ടുപോകാൻ ആയില്ലെങ്കിൽ വാങ്ങിയ പ്രവേശന ഫീസ് തിരികെ നൽകണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ഉത്തരവിട്ടു. .

പഠനം നടത്തിയ കാലത്തെ ഫീസ് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നൽകണം. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്ഇ മേഖലാ ഓഫീസർ എന്നിവർ ഉത്തരവിരകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Share this post

scroll to top