തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലുമാണ് കോഴ്‌സുകൾ. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് കോഴ്‌സുകൾ നടക്കുക. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 25നകം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356789991/0471-2337450.
പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം
Published on : June 08 - 2020 | 8:14 pm

Related News
Related News
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകൾ
SUBSCRIBE OUR YOUTUBE CHANNEL...
പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments