തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ സ്‌കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണമെന്ന് നിർദേശം. സ്‌കോൾ കേരളയിലെ 2019-21 ബാച്ച് പ്ലസ്ടു ഓപ്പൺ റെഗുലർ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ്സുകൾ വൈകുമെന്നതിനാലും പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ മറ്റ് പഠന സൗകര്യങ്ങൾ ലഭിക്കാത്തതിനാലുമാണ് വിക്‌ടേഴ്‌സ് ചാനൽ മുഖേന സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസ്സുകളിൽ ഇവർ പങ്കെടുക്കണം എന്ന് നിർദേശിക്കുന്നത്.
വീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2025...







