തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ കൂടുതൽ അധ്യാപകർക്ക് അവസരം. ഇതിനായി \’ക്ലാസ് ചലഞ്ച്\’ എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ സംവിധാനം ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ- എയ്ഡഡ് സ്കൂൾ അധ്യാപകർ, ടിടിഐ ഡയറ്റ് അധ്യാപകർ, സമഗ്ര ശിക്ഷാ അധ്യാപകർ തുടങ്ങിയവർക്ക് അവസരം ലഭ്യമാകും. അധ്യാപകർ 3 മുതൽ 5മിനുട്ട് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലാസ്സ് റെക്കോർഡ് ചെയ്ത് 8547869946 എന്ന വാട്സാപ്പ് നമ്പറിലേക്കൊ classchallenge.dge@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കണം. ക്ലാസ് എടുക്കുന്ന അധ്യാപകന്റെയും സ്കൂളിന്റെയും പേര്, ക്ലാസ്സ്, പഠിപ്പിക്കുന്ന വിഷയം എന്നിവയും രേഖപ്പെടുത്തണം. വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ ലോക്ഡൗൺ പശ്ചാത്തലത്തിൽ പരിമിതമായ മനുഷ്യവിഭവശേഷി മാത്രമേ വീഡിയോ ക്ലാസുകൾ തയ്യാറാക്കുന്ന കാര്യത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ക്ലാസുകൾ എടുക്കാൻ കഴിവുള്ള കൂടുതൽ അധ്യാപകർ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസ് ചലഞ്ച്\’ നടപ്പാക്കുന്നത്.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...







