editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽ

അധ്യാപകരെ അവഹേളിച്ചവരിൽ നാലുപേർ പ്ലസ്‌ടു വിദ്യാർത്ഥികൾ: കൂടുതൽ അന്വേഷണം നടക്കുന്നു

Published on : June 03 - 2020 | 5:28 am

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിൽ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് കണ്ടെത്തി. സൈബർ വിഭാഗം പിടികൂടിയ നാലുപേരും പ്ലസ്ടു വിദ്യാർത്ഥികളാണ്. അധ്യാപകരെ സഭ്യമല്ലാത്ത രീതിയിൽ അവഹേളിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സിഇഒ തുടങ്ങിയവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചവരിൽ നാലുപേരെ കണ്ടെത്തിയത്. ഈയിടെ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് വിദ്യാർത്ഥികളും. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണിവർ. മലപ്പുറം സ്വദേശി അഡ്മിൻ അയ ഗ്രുപ്പിലെ അംഗംങ്ങളാണിവർ. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾ ആയതിനാൽ തൽക്കാലം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇവരെ വിട്ടയച്ചു. മലപ്പുറം സ്വദേശിയായ അ‍ഡ്മിനുവേണ്ടി അന്വേഷണം നടക്കുകയാണ്. സന്ദേശങ്ങൾ പ്രചരിപ്പിച്ച ഗ്രൂപ്പുകൾ നിലവിൽ പ്രവർത്തനരഹിതമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

Related News