പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

കൂട്ടായ്മയിൽ പ്രതിസന്ധികൾ മറികടന്നു: സ്കൂൾ പരീക്ഷകൾ പൂർത്തിയായി

May 30, 2020 at 7:12 pm

Follow us on

തിരുവനന്തപുരം: കോവിഡ് 19 തീർത്ത പ്രതിസന്ധികൾ മറികടന്ന് ഈ വർഷത്തെ സ്കൂൾ പൊതുപരീക്ഷകൾ പൂർത്തിയായി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയത്. ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പുകുളുടെ സഹകരണങ്ങൾക്ക് പുറമെ രക്ഷിതാക്കളുടെയും സഹകരത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ചരിത്രത്തിൽ ഇന്നുവരെയുണ്ടാവാത്ത രീതിയിലുള്ള ക്രമീകരണങ്ങളോടെ പരീക്ഷകൾ പൂർത്തിയാക്കിയത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് ഇന്ന് നടന്നത്. കഴിഞ്ഞ 5 ദിവസങ്ങളിലായി പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ലോക്ഡൗണിനെ തുടർന്ന് മാർച്ചിൽ നീട്ടിവച്ച പൊതുപരീക്ഷകൾ മെയ് 26നാണ് പുനരാരംഭിച്ചത്. വിദ്യാർത്ഥികൾ മാസ്‌ക്കുകൾ ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൈ ശുചീകരണവും തെർമൽ സ്കാനിങ്ങും കഴിഞ്ഞാണ് ഓരോ വിദ്യാർത്ഥിയും പരീക്ഷാ ഹാളുകളിൽ എത്തിയത്. കേന്ദ്രത്തിന്റെ അനുമതി വാങ്ങി പ്രത്യേക സാഹചര്യത്തിൽ നടത്തിയ പരീക്ഷ എഴുതിയത് 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ്. നിലവിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും.

Follow us on

Related News