തിരുവനന്തപുരം : ജൂൺ ഒന്നിന് ഓൺലൈൻ വഴിയുള്ള അധ്യയനത്തിന് തുടക്കകുറിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇവരുടെ വിവരശേഖരണത്തിനായി പ്രത്യേക അപേക്ഷ ഫോമും ഒരുക്കിയിട്ടുണ്ട്. പത്തു മിനിട്ട് മാത്രം സമയമെടുത്ത് പൂരിപ്പിക്കാവുന്നതാണ് അപേക്ഷകൾ. കുട്ടിയുടെ പേര്, സ്കൂൾ, ക്ലാസ്സ്, സ്ഥല വിവരങ്ങൾ, രക്ഷിതാക്കളുടെ പേര്, എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ അപേക്ഷയിൽ പൂരിപ്പിക്കണം. ഇതിനുപുറമെ കുട്ടിയ്ക്ക് പഠിക്കാനയി ഒരുക്കേണ്ട സൗകര്യവും , ഓൺലൈൻ ക്ലാസ്സിന് പങ്കെടുക്കാൻ ഒരുക്കേണ്ട സൗകര്യവും ഏതാണെന്നും അപേക്ഷയിൽ കൂട്ടിച്ചേർത്ത് സമർപ്പിക്കേണ്ടതാണ്.
