ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഇ-ലേർണിങ് സംവിധാനം ഒരുക്കാൻ വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദിക്ഷ പദ്ധതി പ്രകാരം ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കും. ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിനായുള്ള പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതിയിലൂടെയാണ് സമൂലമായ മാറ്റം കൊണ്ടുവരുന്നത്.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി രാജ്യത്ത് 12 ചാനലുകൾ ആരംഭിക്കും. ഒരു ക്ലാസിന് ഒരു ചാനൽ എന്ന നിലയിൽ ആയിരിക്കും സജ്ജീകരണം. ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രത്യേക ഓൺലൈൻ പഠന സംവിധാനമൊരുക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിന് വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിനായി സ്വയംപ്രഭ ഡിടിഎച്ച് പദ്ധതിയാണ് ഒരുക്കുന്നത്. ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഈ ലേർണിംങ് സൗകര്യങ്ങൾ ഒരുക്കും. ഇ- പാഠശാലയിൽ ആദ്യഘട്ടത്തിൽ 200 പാഠപുസ്തകങ്ങൾ ലഭ്യമാക്കും. പാഠപുസ്തകങ്ങളിൽ ക്യു.ആർ. കോഡ് മുഖേനെ രേഖപ്പെടുത്തും. രാജ്യത്തെ ആദ്യത്തെ ആദ്യ 100 സർവകലാശാലകൾ ഈ മാസം 30 മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും. വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റത്തിനായി ഭിക്ഷ പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്ന പദ്ധതികൾ ക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് ഈ പ്ലാറ്റ്ഫോമിൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കും. കാഴ്ചയില്ലാത്തവർക്ക് റേഡിയോ സംവിധാനം വഴിയും പഠനപദ്ധതി സജ്ജീകരിക്കും.

0 Comments