പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’

May 14, 2020 at 5:29 pm

Follow us on

തിരുവനന്തപുരം: ലോക് ഡൗൺ കാലം കുട്ടികൾക്ക് കൂടുതൽ ക്രിയാത്‌മകമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’. വിദ്യാർഥികളുടെ കവിതയോടും പ്രകൃതിയോടും അടുപ്പിക്കുന്ന ഈ പരിപാടി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ എഡ്യൂക്കേഷൻ ടെക്നോളജിയാണ് നടപ്പാക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ മലയാള പുസ്തകങ്ങളിലെ കവിതകൾ കുട്ടികളോ അധ്യാപകരോ ചൊല്ലി ദൃശ്യാവിഷ്കാരത്തോടെയോ അല്ലാതെയോ എസ്.ഐ.ഇ.ടി യുടെ ഇമെയിൽ(sietpootathapadasala@gamil.com)അയക്കാം. ഇവയിൽ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ എസ്.ഐ.ഇ.ടി യുടെ \’പൂട്ടാത്ത പാഠശാല\’ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. വിക്‌ടേഴ്‌സ് ചാനൽ വഴിയും ഇവ സംപ്രേക്ഷണം ചെയ്യും. മികച്ച കവിതാ അവതരണത്തിന് പ്രശംസാപത്രവും നൽകും. ദൃശ്യാവിഷ്കാരങ്ങളുടെ ദൈർഘ്യം പരമാവധി 5 മിനിറ്റാണ്.മെയ്‌ 25 വരെ മത്സരത്തിൽ പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് എസ്.ഐ.ഇ.ടി യുടെ 04712338541 എന്ന നമ്പറിൽ ബന്ധപ്പെടാം.

Follow us on

Related News