തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശന നടപടികൾക്ക് നാളെ തുടക്കമാകും. കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് പ്രവേശനം. ഇതുകൊണ്ട് സ്കൂളുകളിൽ നിന്ന് നേരിട്ട് അപേക്ഷ ലഭിക്കില്ല. കേരളത്തിലെ 39 ടെക്‌നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിക്കുന്നത്. www.polyadmission.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. നാളെ മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. വെബ്സൈറ്റ് ലിങ്ക്
www.polyadmission.org
