ന്യൂഡൽഹി: ലോക് ഡൗണിനു ശേഷം ഈ മാസം രാജ്യത്ത് വിവിധ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അധ്യാപകരുമായി സംവദിക്കും. മെയ് 14ന് ഉച്ചക്ക് 12നാണ് മന്ത്രി വെബിനാർ വഴി രാജ്യത്തെ അധ്യാപകരുമായി ആശയവിനിമയം നടത്തുക. \’ആചാര്യ ദേവോ ഭവ: \’ എന്ന് പേരിട്ട സംവാദ പരിപാടിയിൽ അധ്യാപകർക്ക് തങ്ങളുടെ ആശയങ്ങളും സംശയങ്ങളും ഉന്നയിക്കാം.
ഇ- പാഠശാല, നാഷണൽ റെപ്പോസിറ്റോറി ഓഫ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്‌സസ് (NROER), സ്വയം, ഡിടിഎച്ച് ചാനൽ സ്വയം പ്രഭ തുടങ്ങിയവയിലൂടെയുള്ള പഠന സൗകര്യം ചർച്ചയാകും. ഇത്തരത്തിൽ നേരത്തെ വിദ്യാർത്ഥികളുമായി മന്ത്രി വെബിനാർ വഴി സംവദിച്ചിരുന്നു. സിബിഎസ്ഇ 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി അധ്യാപകരുമായി ആശയവിനിമയം നടത്തുന്നത്.

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
തിരുവനന്തപുരം: ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക്...