പ്രധാന വാർത്തകൾ
രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി

രാജ്യത്തെ അധ്യാപകരുമായി മെയ്‌ 14ന് കേന്ദ്രമന്ത്രി സംവദിക്കും

May 10, 2020 at 5:06 pm

Follow us on

ന്യൂഡൽഹി: ലോക്‌ ഡൗണിനു ശേഷം ഈ മാസം രാജ്യത്ത് വിവിധ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അധ്യാപകരുമായി സംവദിക്കും. മെയ്‌ 14ന് ഉച്ചക്ക് 12നാണ് മന്ത്രി വെബിനാർ വഴി രാജ്യത്തെ അധ്യാപകരുമായി ആശയവിനിമയം നടത്തുക. \’ആചാര്യ ദേവോ ഭവ: \’ എന്ന് പേരിട്ട സംവാദ പരിപാടിയിൽ അധ്യാപകർക്ക് തങ്ങളുടെ ആശയങ്ങളും സംശയങ്ങളും ഉന്നയിക്കാം.
ഇ- പാഠശാല, നാഷണൽ റെപ്പോസിറ്റോറി ഓഫ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്‌സസ് (NROER), സ്വയം, ഡി‌ടി‌എച്ച് ചാനൽ സ്വയം പ്രഭ തുടങ്ങിയവയിലൂടെയുള്ള പഠന സൗകര്യം ചർച്ചയാകും. ഇത്തരത്തിൽ നേരത്തെ വിദ്യാർത്ഥികളുമായി മന്ത്രി വെബിനാർ വഴി സംവദിച്ചിരുന്നു. സിബിഎസ്ഇ 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി അധ്യാപകരുമായി ആശയവിനിമയം നടത്തുന്നത്.

Follow us on

Related News