പ്രധാന വാർത്തകൾ
കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കുട്ടികളും സംഗീതവും

Apr 22, 2020 at 9:07 am

Follow us on

സംഗീത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം

സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടികള്‍ക്കും സംഗീതം കേള്‍ക്കുന്നതു കൊണ്ട് പലവിധ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തി. കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവും ഏറെ വികൃതികളായ കുട്ടികളെ ശാന്തരാക്കാനും സംഗീതത്തിന് കഴിയുമെന്ന് പറയുന്നു. മാതാവിന്‍റെ താ‍രാ‍ട്ടോ, മുത്തച്ഛന്‍റെ മൂളിപ്പാട്ടോ കുളിക്കുന്നതിനിടെ അച്ഛന്‍റെ പാട്ടോ കുട്ടികളെ വളരെയധികം സ്വാധീനിക്കും. ഭാഷ പെട്ടെന്ന് പഠിക്കുന്നതിനും സമുഹത്തില്‍ എങ്ങനെ ഇടപെടണമെന്നും സംഗീതം കേള്‍ക്കുന്ന കുട്ടികള്‍ വേഗം തന്നെ മനസിലാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗര്‍ഭത്തിലുള്ള കുഞ്ഞും സംഗീതത്തോട് പ്രതികരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ കിടക്കുമ്പോള്‍ കേട്ട സംഗീതം കുട്ടിയെ ഏറെ സ്വാധീനിക്കും.

.

Follow us on

Related News