തിരുവനന്തപുരം: അടുത്ത മാസം 3 വരെ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. നിലവിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ സജ്ജീവമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിക്കുണ്ട്. വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ദൂരദർശനും മറ്റു വിദ്യാഭ്യാസ ചാനലുകളും ഉപയോഗിക്കണമെന്നും ആവശ്യപെടുന്നു.
ഗൂഗിൾ ക്ലാസ് റൂം, വിവിധ ലൈവ് ആപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കേണ്ടത്. നേരെത്തെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും പകുതിയിലേറെ വിദ്യാർത്ഥികളും ഇതിൽ ഭാഗമാകുന്നില്ലെന്നാണു വിലയിരുത്തൽ. ലോക് ഡൗണിനെ തുടർന്ന് പഠന ദിവസങ്ങൾ കുറയുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഓൺലൈൻ പഠന സംവിധാനം ഉപയോഗപ്പെടുത്താൻ നിർദേശിക്കുന്നത്.