editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നുപരീക്ഷാ ഫലങ്ങൾ, ഏകദിന ശില്‍പശാല: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയുവനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനംപൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനംഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം

‘വിരൽത്തുമ്പിലെ വിസ്മയ ദിനങ്ങൾ’ഫറോക്ക് നല്ലൂർ നാരായണ എൽ. പി ബേസിക് സ്കൂളിലെ അധ്യാപിക എഴുതുന്നു

Published on : April 10 - 2020 | 12:01 pm

ഭീതി ജനകമായ ലോകത്തേക്കാണ് കോറോണ വൈറസ് വാതിൽ തുറന്നത്. ലോകം കണ്ടിട്ടില്ലാത്ത സ്ഥിതി വിശേഷം. രോഗബാധിതർ മരണത്തിന് കൂട്ടമായി കീഴടങ്ങിയ ദിനരാത്രങ്ങൾ,  അനുദിനം വൈറസ് വ്യാപനം വർധിച്ചുവരുന്നതിനാൽ ഭീതിയുടെ മുൾ മുനയിൽ തന്നെയാണിപ്പോഴും ലോകം.

ഇന്ത്യയിലും സർവോപരി
കൊച്ചു കേരളത്തിലും രോഗം വ്യാപിച്ചു. ചില മരണങ്ങളുണ്ടായി. രോഗവ്യാപനത്തിന്റെ ആഴം കണക്കിലെടുത്ത് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സ്കൂളുകളടക്കം സർവതും അടച്ചു. ആരാധനാലയങ്ങൾ പൂട്ടി. നഗരങ്ങളും ഗ്രാമങ്ങളും നിശ്ചലമായി. റോഡുകൾ വിജനമായി.
ഈ സ്ഥിതിവിശേഷങ്ങൾക്കിടെയിലാണ് അടച്ച വിദ്യാലയത്തിലെ കുട്ടികൾക്ക് സൈബർ സഹായത്തോടെ പഠനത്തിന്റെ പുതിയ ആനന്ദം നിറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കിയത്.

 അപ്രതീക്ഷിതമായി ഉണ്ടായ  ഈ അടച്ചിടൽ മനസിനെ വല്ലാതെ തളർത്തി. ഒരിക്കലും സംഭവിക്കുമെന്ന് സ്വപ്‍നത്തിൽ പോലും കരുതാത്ത ഒരു വാർത്ത കേട്ടത്  8/ 3 / 20നു ഉച്ചയോടെ കോർണർ പഠനോത്സവം നടത്താനുള്ള ആസൂത്രണം ചെയ്യുന്നതിനിടയിലാണന്നോർക്കണം.  എന്റെ കുഞ്ഞുങ്ങളുടെ കഴിവുകൾ നോക്കിയിരിക്കുമ്പോഴാണ് പഠനോത്സവത്തിനു മികവിന്റെ കിരീടം  തയ്യാറാക്കാൻ ഏൽപ്പിച്ച ഷരീഫ ടീച്ചർ വിളിച്ചു പറയുന്നത്. 

“സ്കൂൾ അടച്ചു ‘ ഇനി തൊപ്പി ഉണ്ടാക്കണോ?
. കേട്ടത് സത്യമാണോ എന്നറിയാൻ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരെ വിളിച്ചു. ആധികാരികത ഉറപ്പാക്കി. നല്ലൂർ നാരായണയിലെ ഞങ്ങൾ 12 അധ്യാപകർ പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു നേരം..
ആർക്കും തന്നെ കുഞ്ഞുമുഖങ്ങളിലേക്ക് നോക്കുവാൻ ശരിക്കും ശക്തിയില്ലായിരുന്നു..
എങ്കിലും ഏപ്രിൽ ഒന്നിനു നമുക്ക് നടത്തണം എന്ന് പറഞ്ഞാശ്വസിപ്പിച്ചുകൊണ്ടാണ് അവരെ യാത്രയാക്കിയത്. ആ മാനസികാവസ്ഥയിൽ ഒരു ഫോട്ടോ പോലും എടുക്കാൻ തോന്നിയില്ല. കുട്ടികളുടെ ഓരോ പ്രവർത്തനവും കാമറ കണ്ണിലൂടെ പകർത്തുന്ന എനിക്ക് എന്തുപറ്റി എന്ന് ഞാൻ തന്നെ ചോദിച്ചു.

അപ്പോഴാണ് റിട്ട. ഡയറ്റ് സീനിയർ ലെക്ച്ചററും, SSA അക്കാദമിക് ക ൺസൾട്ടൻസിയുമായ കലാധരൻ സാറിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഏറെ ചിന്തിപ്പിച്ചത്. കുട്ടികൾക്ക് നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിലെ രണ്ട് ബി ക്ലാസ്സിലും ഞങ്ങളുടെ നവമാധ്യമകൂട്ടായ്മയിലൂടെ പ്രവർത്തനങ്ങൾ നൽകി അവരോട് തോളോട് തോൾ ചേർന്ന് നില്ക്കാൻ തീരുമാനിച്ചത്.
ആദ്യമൊക്കെ കുറച്ചു കൂട്ടുകാർക്കു മാത്രമേ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു. പിന്നീട് രക്ഷിതാക്കളോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ
എല്ലാവരും പ്രവർത്തനങ്ങൾ ചെയ്യുവാനും ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്താനും രാത്രി 8 മണിക്ക് ഒരേ സമയം എല്ലാവരും ഓൺലൈനിൽ സമ്മേളിക്കുവാനും ഒരുക്കമായി.
രക്ഷിതാക്കളെ പങ്കാളികളാക്കി ചർച്ചകൾ നടത്തി മെച്ചപ്പെടുത്തുകയും ചെയ്തു.

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ ലഭിച്ചു.

ജെ.സി. ബിയിലേക്ക്

  സർഗധനരായ കുറെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂട്ടായ്മയാണ് വെയിൽത്തുള്ളികൾ. 

സർഗാത്മകമായി ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ
അക്കാഡമിക ചിന്തയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൽപ്പിക്കുന്നവരുടെ കൂട്ടായ്മയായ വെയിൽത്തുള്ളികളുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മയായ JCB എന്ന പേരിൽ … ( ജൂനിയർ ചൈൽഡ് ബറ്റാലിയൻ )
കൊച്ചു കൂട്ടുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഒരു കൂട്ടായ്മയിൽ നിന്നും
സർഗ്ഗ വസന്തം എന്ന വലിയ സംരംഭത്തിലേക്കു എത്തിച്ചേരാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.

പ്രിയ സുഹൃത്തും, അധ്യാപക കൂട്ടത്തിന്റെ അമരക്കാരനുമായ രതീഷ് സാർ എന്നെയും ഗ്രൂപ്പിൽ ഉൾപെടുത്തി.

ഗ്രൂപ്പിനെ കൂടുതൽ തൊട്ടറിഞ്ഞപ്പോഴാണ് അക്കാദമിക് രംഗത്ത് ശോഭിച്ചു നിൽക്കുന്ന പലരും ഈ കൂട്ടായ്മയിൽ ഉണ്ട് എന്ന വിവരം ലഭിച്ചത്. കേരളത്തിൽ അക്കാഡമിക്  രംഗത്തു മികച്ച മാറ്റങ്ങൾ വരുത്തുന്നതിനും, നൂതന ആശയങ്ങൾക്ക് എന്നും മുൻ‌തൂക്കം നൽകുകയും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന അധ്യാപകരെ കണ്ടെത്തി നല്ല പ്ലാറ്റഫോം നൽകുകയും ചെയ്യുന്ന *അധ്യാപകകൂട്ടം*   അതിലുപരി കേരളത്തിലെ അക്കാഡമിക് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കാലധരൻ സാറും പിന്തുണക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ വലിയ  സംരംഭം തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്നത് എന്നും മുഴവൻ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ഇത്തരം പ്രവർത്തനങ്ങളിലൂടെ വികസിപ്പിക്കുവാനും സാധിക്കുമെന്നും തിരിച്ചറിയാനായി.

ഈ പദ്ധതിയുടെ ഭാഗമായുള്ള ഓരോ അധ്യാപകരും ഒന്നിന് ഒന്ന് മെച്ചമാണ് എന്ന് എടുത്ത് പറയേണ്ടതുമുണ്ട്.


അധ്യാപക കൂട്ടം
പൊതു വിദ്യാലയങ്ങളിലെ ഒന്ന് മുതൽ പത്തു വരെയുള്ള അധ്യാപകാരുടെ നവമാധ്യമകൂട്ടായ്മയാണ് ഇത്‌.

സർഗവസന്തം

കൊറോണയുടെ ഇരുണ്ട കാലത്തും അവധിയുടെ അടഞ്ഞ കാലത്തും സർഗാത്മഗതയുടെ വസന്തകാലമൊരുക്കി കുഞ്ഞുങ്ങൾ ആകുന്ന പൂക്കളെ തേടിപിടിച്ച് മെൻറ്റർ എന്ന തൊട്ടകാരനെ നിയോഗിച്ചു ഓൺലൈനിൽ കൊച്ചു കൊച്ചു പൂന്തോട്ടം ഒരുക്കുകയാണ് സർഗവസന്തം പ്രവർത്തകർ ഇന്ന്.
അവധികാല സർഗാത്മകതക്കു ഹൃദയത്തിലും ചിന്തയിലും ഒരിടം നേടാൻ അധ്യാപക കൂട്ടത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ക്ലബ്‌ കോലഞ്ചേരിയുടെ അക്കാദമിക പിന്തുണയോടെ സംഘടിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടായിമ- തിരഞ്ഞെടുക്കപെട്ട കുഞ്ഞുങ്ങളെ കളിചിരികളുമായി മിണ്ടിയും പറഞ്ഞും അറിവിന്റെ മേച്ചിൽ പുറങ്ങളിലേക്ക്
മേയാൻ വിടുകയാണ് ഈ നവമാധ്യമ കൂട്ടായിമയിലൂടെ.. ഉയർന്ന രീതിയിൽ ചിന്തിക്കാനും അതിലൂടെ ഉയർന്ന നിലവാരത്തിലുള്ള പഠനപ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തുവാനും സാധിക്കുന്നു.

പ്രവർത്തന രീതി

സർഗ്ഗവസന്തം മെന്റർ ഗ്രൂപ്പിൽ എല്ലാ ദിവസവും കോലഞ്ചേരി ടീച്ചേർസ് ക്ലബ്‌ സെക്രട്ടറി ടി.ടി പൗലോസ് മാഷിന്റെ നേതൃത്വത്തിൽ രാത്രി 9 മണിക്കു SRG മീറ്റിംഗ് സംഘടിപ്പിക്കുന്നുണ്ട്.
മുൻകൂട്ടി തയ്യാറാക്കിയ അജണ്ട തന്നെയാണ്. സമയബന്ധിതമായാണ് ജനാധിപത്യ രീതിയിൽ സജീവമായ ചർച്ച നടക്കുന്നത്. വലിയ ആവേശമല്ല. പ്രായോഗികമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗനിർദേശങ്ങൾ തന്നെ.
കുട്ടികളുടെ ഗ്രൂപ്പിൽ ആവട്ടെ ഓരോ പ്രവർത്തനം ചെയ്യുമ്പോഴും പുതിയ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ കുട്ടികൾക്കും അധ്യാപകർക്കും കഴിയുന്നുമുണ്ട്. ഇതാണ് പ്രതീക്ഷ പകരുന്നത്.

ഒരാശയം,
സമീപനം വ്യത്യസ്തം

ഒരു ആശയത്തെ വ്യത്യസ്ത സമീപനത്തോടെ സ്വീകരിക്കുന്നു. ആരോഗ്യപരമായ ചർച്ചകളെ അക്കാദമിക് മികവ് മുൻനിർത്തി മാത്രം സമീപനത്തെ നോക്കി കാണുന്ന ഒരുപറ്റം അധ്യാപകരും ഈ പദ്ധതിയുടെ മറ്റൊരു വിജയസൂത്രവുമാണ്.
ഓരോ ദിനവും മികവുകൾ കാണിച്ചു തരുന്ന കുട്ടികളും
രക്ഷിതാക്കളുടെ പങ്കാളിത്തവും മറ്റൊരു പ്ളസ് പോയൻറു തന്നെ. അതിലുപരി അവരുടെ താല്പര്യം പൊതു വിദ്യാലയത്തെ മാറ്റി മറിക്കുന്നതാണ്.
രാവിലെ 8 മണി മുതൽ ഗ്രൂപ്പിൽ മെസേജുകൾ വന്നു തുടങ്ങുന്നു. നിർദേശങ്ങൾ ലഭിക്കുന്നു. ഇവ ഓരോന്നും അധ്യാപകർ വളരെ ശ്രദ്ധയോടെയാണ് കേൾക്കുന്നത്.
അക്കാദമിക് കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ഓൺലൈൻ SCERT എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാനാവും.
പൗലോസ് മാഷ് തരുന്ന കൃത്യമായി നിർദേശം ഫോളോ ചെയ്യുന്ന അധ്യാപകർ, ഒരാൾക്ക് ലഭിച്ച കുട്ടികളുടെ ഉൽപ്പന്നങ്ങൾ മാത്രം പങ്കുവയ്ക്കുന്ന ആത്മാർഥതയുടെ പ്രതീകമായ അധ്യാപകർ,
കടന്നു പോകുന്ന ഓരോനിമിഷവും വിലമതിക്കുന്നതാണു എന്ന ബോധം, അതിലുപരി സ്വയം മെച്ചപ്പെടാനും നവീകരിക്കാനും ഒരുപാട് സാധ്യതകളും തുറന്നു തരുന്ന അനന്തമായ ലോകമാകുന്നു ഇവിടം.

ലക്ഷ്യപ്രാപ്തി
വിരൽത്തുമ്പിലുണ്ട്

അക്ഷരലോകത്ത് നവസാങ്കേതിക സങ്കേതങ്ങളുപയോഗിച്ച് ആരംഭിച്ച സർഗവസന്തം പരിപാടി ശ്രദ്ധേയമാവുകയാണ്.
ഓൺലൈൻ സങ്കേതങ്ങൾ വഴി എളുപ്പത്തിൽ വിവരകൈമാറ്റം സാധ്യമായ ഇക്കാലത്ത് ഇത്തരം ഉദ്യമങ്ങൾ ഏറെ പ്രസക്തമാകാതെ തരമില്ല. കുട്ടികളിലെ സർഗവാസനകൾ തിരിച്ചറിഞ്ഞ് വേണ്ട രീതിയിലുള്ള നിർദേശവും പരിശീലനവും ലഭ്യമാക്കിയാൽ അതുണ്ടാക്കുന്ന ഫലം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
ഇതിനു ആദ്യം വേണ്ടത് രൂപരേഖയാണ്. കുട്ടികളുടെ മനസറിഞ്ഞുള്ള മികവാർന്ന ആശയങ്ങളും ഫലപ്രദമായ മാർഗ നിർദേശങ്ങളും നിരീക്ഷണ പാടവവും വേണം. ഒപ്പം മനസിലാകുന്നത്ര ലളിതവുമാകണം അതിന്റെ ഭാഷ.
ഈ പ്രവർത്തനത്തിൽ രക്ഷിതാക്കളുടെ പങ്ക് സുപ്രധാനമാണ് എന്നു പറയേണ്ടതില്ലല്ലോ.
അവരെ കൂടി മനസിൽ കണ്ടാവണം രൂപരേഖ തയാറാക്കേണ്ടത്.
അപ്പോൾ തീർച്ചയായും ഈ പദ്ധതി അർഥപൂർണമാകും.
കുട്ടികളാട് സംവദിക്കാനുള്ള ആശയ വിനിമയ സിദ്ധിയും അവരുടെ ഭാഷാ സൗന്ദര്യവും കൂടി പദ്ധതിയിൽ കൊണ്ടുവരാനും സാധിച്ചാൽ ലക്ഷ്യപ്രാപ്തി അരികത്തു തന്നെയുണ്ടാവും തീർച്ച.

അനുഭവം
ശുഹൈബ തേക്കിൽ
(അദ്ധ്യാപിക)

0 Comments

Related News