പ്രധാന വാർത്തകൾ
സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറാം: ഡിജിഇ

Mar 26, 2020 at 8:11 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച്‌ മാസത്തിൽ ഉച്ചഭക്ഷണത്തിനായി വച്ചിരിക്കുന്ന അരി മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ആവശ്യത്തിലേക്ക് കൈമാറാമെന്ന് ഡിജിഇയുടെ നിർദ്ദേശം. കൊറോണ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ച സാഹചര്യത്തിൽ നീക്കിയിരിപ്പുള്ള അരി സ്കൂൾ കുട്ടികൾക്ക് നൽകുന്നതിന് നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ സ്കൂൾ അവധിയായതിനാൽ പല സ്കൂളുകൾക്കും അരി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രി പ്രഖ്യപിച്ച കമ്മ്യൂണിറ്റി കിച്ചനിൽ ഭക്ഷണം പാചകം ചെയ്തു നൽകുന്നതിനായി ഈ അരി ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ഇതുമായി ബന്ധപ്പെട്ട് ആവശ്യം ഉണ്ടാകുന്നെങ്കിൽ നീക്കിയിപ്പുള്ള മുഴുവൻ അരിയും കൃത്യമായ അളവ് രേഖപ്പെടുത്തി സ്കൂൾ പ്രധാന അധ്യാപകർ, എഇഒ, ഡിഇഒ എന്നിവരിൽ ആരെങ്കിലും തദ്ദേശസ്വയംഭരണ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ ഭരണകൂടം ചുമതല പെടുത്തുന്ന പ്രതിനിധിക്ക് കൈമാറേണ്ടതാണെന്നും ഡിജിഇ അറിയിച്ചു.

\"\"

Follow us on

Related News