തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ റദ്ദാക്കി. ഇന്ന് അർധരാത്രി മുതൽ എല്ലാ ട്രെയിനുകളും സർവിസ് നിർത്തിവക്കും. മെട്രോ, സബ് അർബൻ ട്രെയിനുകളും സർവീസ് നടത്തില്ല. ട്രെയിൻ വഴി കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തീരുമാനം. അതെസമയം നിലവിൽ യാത്ര നടത്തുന്ന ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും.
