തിരുവനന്തപുരം :സ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിക്കുന്നു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം 1 എന്ന വിലാസത്തിൽ മാർച്ച് 31 ന് മുൻപ് അപേക്ഷ സമർപ്പിക്കണം
