സർക്കാർ ജീവനക്കാർക്ക് ജോലിക്ക് നിയന്ത്രണം: ശനിയാഴ്ച അവധി

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ജോലിക്ക് നിയന്ത്രണം. ജീവനക്കാർക്ക് മാർച്ച് 31 വരെ ശനിയാഴ്ചകളിൽ അവധിയായിരിക്കും. ഗ്രൂപ്പ് സി, ഡി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്. മാർച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ഓഫീസുകൾ അവധിയായിരിക്കും.

Share this post

scroll to top