പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

സംഗീത നാടക അക്കാദമി കലാസാഹിത്യപ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

Mar 19, 2020 at 5:18 pm

Follow us on

തൃശൂർ ; കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു.സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ സജീവമായി പ്രവർത്തിക്കുന്ന കലാകാര•ാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും അക്കാദമിയെ അറിയിക്കാം. കലാപ്രവർത്തകരുടെ പേരു വിവരങ്ങൾ, പ്രവർത്തിക്കുന്ന മേഖല, പ്രവൃത്തിപരിചയം, ലഭിച്ച അംഗീകാരങ്ങൾ തുടങ്ങിയ വിവരങ്ങൾ അക്കാദമി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിലാസം: കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂർ- 680020. knsakademi@gmail.com എന്ന ഇ മെയിൽ വിലാസത്തിലും വിവരങ്ങൾ അയയ്ക്കാം. ഫോൺ: 0487-2332134, 2332548.

\"\"

Follow us on

Related News