പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കരുതലിന്റെ കൈ കോർത്ത് കോളജ് വിദ്യാർത്ഥികൾ

Mar 18, 2020 at 2:28 pm

Follow us on

ഇടുക്കി : പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്ക് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായി.കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി മൂലമറ്റം സെന്റ്.ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകിയത്.പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും കൈകൾ വിദ്യാർത്ഥികൾക്ക് കൈകൾ വൃത്തിയായി കഴുകുന്നതിനാണ് ഇവ തയ്യാറാക്കിയത്.കോറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ ജാഗ്രതയോടും കരുതലോടും കൂടിയാണ് പരീക്ഷക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ.സാജു.എം.സെബാസ്റ്റ്യൻ , കെമിസ്ട്രി വിഭാഗം മേധാവി ഡോ.എബി.പി കോശി ,എക്സാം കൺട്രോളർ ഡോ.റോയി സെബാസ്റ്റ്യൻ,കെ, അധ്യാപകരായ ഡോ.സിജോ ഫ്രാൻസിസ്, ഡോ.ജോസ് ജെയിംസ്, ഡീനാ പോൾ എന്നിവർ നേതൃത്വം നൽകി.

\"\"

Follow us on

Related News