ചൂട് കൂടുന്നു : കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ജില്ലയിലെ ഇന്നത്തെ താപനില 37.8 ഡിഗ്രി സെല്‍ഷ്യയസാണ്.താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം.ഈ രണ്ട് ദിവസങ്ങളിലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പകൽ പതിനൊന്ന് മണി മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല.ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ,തൃശൂര്‍, കൊല്ലം, മലപ്പുറം ജില്ലകളില്‍ താപനില 3–4 ഡിഗി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.

Share this post

scroll to top