തിരുവനന്തപുരം: കൊറോണ ഭീഷണിയെ തുടർന്ന് ഏപ്രിൽ 14 വരെയുള്ള എല്ലാ പരീക്ഷകളും അഭിമുഖങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവച്ചു. മാർച്ച് 31 വരെ നിശ്ചയിച്ചിരുന്ന വകുപ്പ്തല പരീക്ഷകളും മാറ്റി. അടുത്ത മാസത്തെ അഭിമുഖ തീയതികൾ പുതുക്കി പ്രസിദ്ധീകരിക്കും. മാർച്ച് 20 വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റി വച്ചിരുന്നു.
