പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം : അടുത്ത അധ്യായന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 2020-21 അധ്യായന വർഷത്തിൽ സ്കൂൾ തല പ്രവർത്തങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടർ മാർ ,ഡയറ്റ് പ്രിൻസിപ്പൽ ,ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ അധികൃതർ,എൽ.പി ,യു.പി അധ്യാപകർ എന്നിവർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശം.പ്രവേശനോത്സവത്തിന് പുറമെ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കൃത്യമായ അവബോധം നൽകുക,വിദ്യാർഥികൾ കുറവുള്ള വിദ്യാലയങ്ങളിൽ പ്രത്യേക ക്യാമ്പിയൻ സംഘടിപ്പിക്കുക ,അധ്യായന വർഷത്തിൽ തുടക്കത്തിൽ തന്നെ വിദ്യാഭ്യാസസ്ഥാപങ്ങളിൽ ക്ലാസ് ലൈബ്രറിയും വിദ്യാർത്ഥികൾക്ക് പുസ്തകവിതരണം നടത്തുന്നതിലും അധ്യാപകർ സജീവമാവുക,വിദ്യാലയം സുചിതവിദ്യാലയമാക്കിമാറ്റുന്നതിന് ശുചിത്വ പ്രോട്ടോകാൾ തയ്യാറാക്കി ക്ലാസ് തലത്തിൽ ശുചിത്വപാലനത്തിനുള്ള കുട്ടികളുടെ ചുമതലഗ്രൂപ്പുകൾ രൂപീകരിക്കുക,സ്കൂൾ തലത്തിൽ വിഷയത്തിനും ക്ലാസ്സിലേക്കും ആവിശ്യമായ പഠനോപകരണങ്ങൾ തയ്യാറാക്കുക എന്നിവയും സർക്കുലറിൽ ഉൾപ്പെടുന്നു.

Share this post

scroll to top