പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

Mar 12, 2020 at 4:56 pm

Follow us on

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2018-20 ബാച്ചിൽ ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് സയൻസ് വിഭാഗത്തിൽ ഒന്ന്, അഞ്ച്, ഒൻപത് എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിലും, കൊമേഴ്‌സ് വിഭാഗത്തിൽ 39 കോമ്പിനേഷനിലും പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായി അടച്ച എല്ലാ വിദ്യാർഥികളും കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് 25നകം സമർപ്പിക്കണം. രസീത്  www.scolekerala.org ൽ നിന്നും പ്രിന്റെടുത്ത്, അതിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാർഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാർഥി/രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, പൂജപ്പുര പി.ഒ., തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം. രസീത് ലഭിക്കുന്ന മുറയ്ക്ക് കോഷൻ ഡെപ്പോസിറ്റ് തുക അനുവദിക്കും. ഫോൺ: 0471-2342950, 2342271.

\"\"

Follow us on

Related News