പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കെ.ജി.റ്റി പരീക്ഷ ഏപ്രിൽ 15 മുതൽ

Mar 12, 2020 at 4:26 pm

Follow us on

തിരുവനന്തപുരം : കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസ്സിംഗ്) പരീക്ഷ ഏപ്രിൽ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകി. പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ കെജിറ്റിഇ2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഒന്ന് തെരഞ്ഞെടുത്തവർക്കേ പരീക്ഷയിൽ പങ്കെടുക്കാനാകൂ.

\"\"

സമയക്രമം തെരഞ്ഞെടുത്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കുവാനും സമയക്രമം തെരഞ്ഞെടക്കുവാനുമുള്ള അവസരം മാർച്ച് 18 മുതൽ ഏപ്രിൽ മൂന്നുവരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും യാതൊരു കാരണവശാലും മാറ്റി നൽകുന്നതല്ല.

Follow us on

Related News