തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച് 20 വരെയുള്ള മുഴുവൻ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. സർട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികൾ റദ്ധാക്കി. അതേസമയം വിവിധ ജോലികൾക്കുള്ള അഭിമുഖങ്ങൾ മുൻ നിശ്ചയിച്ച തീയതികളിൽ നടത്തും. 17 വരെ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
