പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

പ്രഥമ ജി.ഡി. കണിയാർ പുരസ്കാരം മന്ത്രി ജി.സുധാകരന്

Mar 6, 2020 at 8:05 am

Follow us on

അമ്പലപ്പുഴ: സാമൂഹിക സാംസ്കാരി രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, കാൽ നൂറ്റാണ്ടുകാലം പുന്നപ്ര ഗവ. ജെ ബി സ്കൂളിലെ അധ്യാപകനുമായിരുന്ന ജി.ദാമോദരക്കണിയാരുടെ പേരിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ജി ഡി കണിയാർ പുരസ്കാരം മന്ത്രി ജി. സുധാകരന് മന്ത്രി സി. രവീന്ദ്രനാഥ്‌ സമ്മാനിച്ചു. കേവലമായ നിർമ്മാണമെന്നതിനപ്പുറം ആ വകുപ്പിനെ ഒരു സാംസ്കാരിക തലത്തിലെത്തിച്ച് ശിൽപ്പ ഭംഗി പകർന്നു നൽകാൻ ജി സുധാകരൻ എന്ന മന്ത്രിക്ക് കഴിഞ്ഞതായി രവീന്ദ്രനാഥ് പറഞ്ഞു. നല്ലൊരു കവി, സാഹിത്യകാരൻ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ വിരാജിക്കുന്നതുകൊണ്ടാണ് നിർമാണങ്ങളിൽ ഇത്രയും കാവ്യാത്മകത പകർന്നു നൽകാൻ അദ്ദേഹത്തിനു കഴിയുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.

ഏറ്റവും മികച്ച വിദ്യാർത്ഥികൾ അധ്യാപകരായി മാറുയും അധ്യാപക വൃത്തിക്ക് പ്രഥമ പരിഗണന നൽകുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഡോക്ടറാകാനും എഞ്ചിനീയറാകാനുമാണ് മുന്തിയ പരിഗണന സമൂഹം നൽകുന്നത്. എന്നാൽ പാഠ്യപദ്ധതിയിലൂടെ ആർജ്ജിച്ചെടുന്ന എല്ലാ നന്മകളും സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് അധ്യാപകരാണന്ന് പുരസ്കാരം സ്വീകരിച്ച് മന്ത്രി ജി സുധാകരൻ പറഞ്ഞു. സ്കൂളിൽ പുതിയ ക്ലാസ് മുറികൾക്കുള്ള ബഹുനില കെട്ടിടത്തിന്റെ നിർമ്മാണത്തിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ലഭ്യമാക്കുമെന്നും ജി സുധാകരൻ പ്രഖ്യാപിച്ചു.

ജി ഡി കണിയാരുടെ കുടുംബാംഗങ്ങൾ 2 – ലക്ഷം രൂപ ചെലവിൽ ടൈൽ പാകി കമനീയമാക്കിയ രണ്ടു ക്ലാസ് മുറികളുടെയും, അതിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സൗകര്യപ്രദമായ ഇരിപ്പിട സൗകര്യങ്ങളുടെ ഉദ്ഘാടനവും ഇരു മന്ത്രിമാർ ചേർന്ന് നിർവ്വഹിച്ചു. എസ് ഇ ആർ ടി പ്രവർത്തന മികവിനുള്ള പുരസ്കാരവും സ്കൂളിനു കൈമാറി. സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എസ് എം സി ചെയർമാൻ ടി പ്രശാന്ത് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാ ബാബു, ആർ റജിമോൻ, സുലഭ ഷാജി, എം ഷീജ, എ ഇ ഒ പി സുരേഷ് ബാബു, ആർ റജികുമാർ, ദലീമ ജോസഫ്, ജെ ഷീബ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച് എം എം എം അഹമ്മദ് കബീർ ജി ഡി കണിയാർ അനുസ്മരണം നടത്തി. സീനിയർ അസിസ്റ്റന്റ് വൈ സാജിത സ്വാഗതവും, എ സുധീർ പുന്നപ്ര നന്ദിയും പറഞ്ഞു.

\"\"

Follow us on

Related News