തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും 2018-19 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളില്‍ നിന്നും ഗെയിന്‍ പി.എഫ് സൈറ്റിലൂടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പി.എഫ് ക്രഡിറ്റ് കാര്‍ഡ് കുടിശികയില്ലാതായി. സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍ നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗങ്ങളുടെ പ്രൊവിഡണ്ട് ഫണ്ടുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കിയ സംവിധാനമാണ് ഗെയിന്‍ പി.എഫ്.
01.04.2016 മുതലാണ് ഗെയിന്‍ പി.എഫ് സംവിധാനം നിലവില്‍ വന്നത്. പ്രൊവിഡണ്ട് ഫണ്ട് വരിക്കാരുടെ പി.എഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പി.എഫ് സംവിധാനം വഴിയാണ്. അപേക്ഷകര്‍ക്ക് അവ വളരെ വേഗത്തില്‍ ലഭിച്ചു വരുന്നുണ്ട്. ഇന്ന് മുതല്‍ gainpf.kerala.gov.in സൈറ്റില്‍ നിന്നും മുഴുവന്‍ വരിക്കാരും അവരവരുടെ ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്പ്‌ഡേറ്റ് ചെയ്ത ശേഷം My Annual Credit Card ല്‍ നിന്നും പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്.
0 Comments