പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവുകൾ .

Mar 5, 2020 at 4:42 pm

Follow us on

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കാസർകോട് ഹോമിൽ സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലും തിരുവനന്തപുരത്ത് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), അസിസ്റ്റന്റ് കെയർ ടേക്കർ, കുക്ക്, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, ഫീൽഡ് വർക്കർ തസ്തികകളിലുമാണ് നിയമനം. കാസർകോട് ഹോമിലേക്കുളള ഇന്റർവ്യൂ 12ന് രാവിലെ 11ന് കാസർകോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലും തിരുവനന്തപുരത്തെ ഇന്റർവ്യൂ 13ന് രാവിലെ 11ന് മഹിളാ സമഖ്യയുടെ കരമന കുഞ്ചാലുംമൂട്ടിലെ ഓഫീസിലും നടക്കും.

നിർദ്ദിഷ്ട യോഗ്യതയുളള സാമൂഹ്യ സേവനത്തിൽ തത്പരായ വനിത ഉദ്യോഗാർഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയുമായി ഇന്റർവ്യൂവിന് ഹാജരാകണം. സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫീൽഡ് വർക്കർ തസ്തികകളിൽ എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) യോഗ്യത വേണം. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേക്ക് എം.എസ്‌സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 23 വയസ്സിനും 45 വയസ്സിനും മധ്യേ. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ എം.എസ്‌സി/എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഫീൽഡ് വർക്കർക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്‌സി (സൈക്കോളജി) യോഗ്യത വേണം. അസിസ്റ്റന്റ് കെയർടേക്കർറിന് പി.ഡി.സിയാണ് യോഗ്യത. കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം (പ്രായം 23നും 45 നുമിടയിൽ). സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയും ക്ലീനിംഗ് സ്റ്റാഫിന് അഞ്ചാക്ലാസ്സും യോഗ്യത വേണം. പ്രായം 23 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം

Follow us on

Related News