പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

അവധിക്കാല ചുമർചിത്ര രചന കോഴ്‌സ്: 20 വരെ അപേക്ഷിക്കാം

Mar 5, 2020 at 8:22 am

Follow us on

തിരുവനന്തപുരം: സംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് അനന്തവിലാസംകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ \’\’നിറച്ചാർത്ത് – 2020\’\’ ചുമർചിത്രരചനാ അവധിക്കാല കോഴ്‌സ് നടത്തും. 25 പ്രവൃത്തി ദിവസങ്ങളിലാണ് ക്ലാസ്.  വിദ്യാർഥികൾ നേരിട്ടോ സ്‌കൂൾ, ഗ്രന്ഥശാല, ക്ലബുകൾ, മറ്റ് സന്നദ്ധ സാമൂഹിക സംഘടനകൾ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ക്ലാസ്. ചുമർചിത്രകലാ മാതൃകാ രചന, ഡിസൈൻ എന്നീ വിഷയങ്ങൾ ഉൾപ്പെട്ട കോഴ്‌സ് പൂർത്തിയാകുന്ന മുറയ്ക്ക് ചുമർചിത്രപ്രദർശനവും ചുമർചിത്രരചനാ മത്സരവും നടത്തും. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വാസ്തുവിദ്യാഗുരുകുലം സർട്ടിഫിക്കറ്റ് നൽകും. ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ്സ് മുതലുളള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുക. ജൂനിയർ വിഭാഗത്തിന് 1000 രൂപയും, സീനിയർ വിഭാഗത്തിന് 2000 രൂപയുമാണ് കോഴ്‌സ്ഫീസ്. കേരളത്തിലെ പ്രശസ്തരായ ചുമർചിത്രകാരൻമാരുടെ നേതൃത്വത്തിലാണ് കോഴ്‌സുകൾ നടത്തുന്നത്. വിശദവിവരങ്ങൾക്ക് വാസ്തുവിദ്യാഗുരുകുലവുമായി ബന്ധപ്പെടണം.  അപേക്ഷകൾ മാർച്ച് 20 വരെ സ്വീകരിക്കും. വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം കൊട്ടാരം, തെക്കേനട, ഫോർട്ട് പി.ഒ, തിരുവനന്തപുരം-73. ഫോൺ: 0468 2319740, 9847053293, 9947739442, 9847789890. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com

Follow us on

Related News