തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം 20 – 35 വയസ്. അപേക്ഷകർ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ സാക്ഷ്യപ്പടുത്തിയ അസൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ/ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ/ അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാരായിരിക്കണം. ഫോൺ: 0471-2307733, 8547005050.
മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്
Published on : February 20 - 2020 | 8:25 am

Related News
Related News
ഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
കേരള കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന തീയതി നീട്ടി
SUBSCRIBE OUR YOUTUBE CHANNEL...
നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ 31വരെ
SUBSCRIBE OUR YOUTUBE CHANNEL...
കൊച്ചിൻ ശാസ്ത്ര
സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ ഏപ്രിൽ 29മുതൽ: അപേക്ഷ നാളെ മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments