പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ സി. ജെ ജോൺ പറയുന്നു: കുട്ടികൾക്ക് തല്ലു വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തരുത്.

Feb 20, 2020 at 6:38 am

Follow us on

\"\"

തിരുവനന്തപുരം: അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ വീട് വിട്ടു പോകാൻ സമ്മർദ്ധപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ സി. ജെ ജോൺ. അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ഇതാണ്. ….പള്ളിക്കൂടത്തിൽ വിദ്യാർഥികൾ കുരുത്തക്കേട്‌ കാണിച്ചാൽ രക്ഷകർത്താവിനെ അടുത്ത ദിവസം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകർ ചിലപ്പോൾ പറയാറുണ്ട്. ഈ കാര്യം പറയുമ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ അടി കിട്ടിയെന്നു വരും. അധ്യാപകരുടെ മുമ്പിലെ നാണം കെടലിനുള്ള സ്‌പെഷ്യൽ ശിക്ഷ മുൻകൂറായി നൽകുന്നതാണിത്. യഥാർത്ഥ പ്രശ്നത്തിന് വേറെ കിട്ടും. പണ്ട് അച്ഛനായി കോളേജിലെ മുതിർന്ന കുട്ടികൾ ആരെയെങ്കിലും വേഷം കെട്ടിച്ചു കൊണ്ട് പോകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ സ്‌കൂളിൽ അത് അത്ര എളുപ്പമല്ല. രക്ഷ കർത്താവിനോടു കാണാൻ വരണമെന്നു ഒരു പെരുമാറ്റ പ്രശ്ന സാഹചര്യത്തിൽ കുട്ടിയോട് തന്നെ പറയുന്നതിൽ ഒരു ശിക്ഷ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് നടപ്പാക്കും വരെ ചില കുട്ടികളെങ്കിലും ടെൻഷനിലായിരിക്കും. ചിലർ പേടിച്ചു വീട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും പോയ സംഭവങ്ങളുണ്ട്. ഈ വിളിച്ചു വരുത്തലിനു ഒരു വ്യവസ്ഥ നല്ലതാണ്. അധ്യാപകർക്ക് തീർക്കാവുന്ന കേസാണെങ്കിൽ അങ്ങനെ തന്നെ തീരണം. ഏതൊക്കെ സാഹചര്യത്തിൽ ഇത് പോലെ ഒരു വിളിച്ചു വരുത്തൽ ആകാമെന്നതിന് ഒരു സ്‌കൂൾ മാനദണ്ഡം വേണം. എല്ലാ രക്ഷ കർത്താക്കളുടെയും മൊബൈൽ നമ്പർ സ്‌കൂളിൽ ഉള്ള കാലമാണ്. നേരിട്ട് അവരോടു വിളിച്ചു കാണാൻ ആവശ്യപ്പെടാം. കുറ്റപ്പെടുത്തിയും പഴിച്ചുമൊന്നുമല്ല അറിയിക്കേണ്ടത്. കൂട്ടായി പ്രവർത്തിച്ചു കുട്ടിയെ മിടുക്കനാക്കാൻ വേണ്ടിയുള്ള ഒരു കൂടി കാഴ്ചയെന്ന സ്പിരിറ്റിൽ വേണം ഇത്. വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം കുട്ടി വീട്ടിലെത്തുമ്പോൾ അറിഞ്ഞാൽ മതി. തിരുത്താനുള്ള മനോഭാവത്തോടെ എന്താണ് പ്രശ്നമെന്ന് കുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നത് മാതാപിതാക്കളുടെ മിടുക്ക്. അധ്യാപകരും ആ നിലപാടെടുത്താൽ നല്ല കുട്ടിയായി മാറ്റൽ എളുപ്പമാകും. ഞങ്ങൾക്ക് തല്ലാനോ ചീത്ത പറയാനോ പറ്റാത്തത് കൊണ്ട് അത് മാതാ പിതാക്കളെ കൊണ്ട് ചെയ്യിക്കാമെന്ന ലൈനിൽ ഈ വിളിച്ചു വരുത്തൽ നടപ്പിലാക്കരുത്. മാതാപിതാക്കളുടെ ആത്മവീര്യം തകർക്കാനും പാടില്ല. ഒരു കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്. ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല എന്ന് കൂടി കുറിക്കുന്നു. (സി ജെ )

Follow us on

Related News