പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ സി. ജെ ജോൺ പറയുന്നു: കുട്ടികൾക്ക് തല്ലു വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തരുത്.

Feb 20, 2020 at 6:38 am

Follow us on

\"\"

തിരുവനന്തപുരം: അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ വീട് വിട്ടു പോകാൻ സമ്മർദ്ധപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ സി. ജെ ജോൺ. അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ഇതാണ്. ….പള്ളിക്കൂടത്തിൽ വിദ്യാർഥികൾ കുരുത്തക്കേട്‌ കാണിച്ചാൽ രക്ഷകർത്താവിനെ അടുത്ത ദിവസം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകർ ചിലപ്പോൾ പറയാറുണ്ട്. ഈ കാര്യം പറയുമ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ അടി കിട്ടിയെന്നു വരും. അധ്യാപകരുടെ മുമ്പിലെ നാണം കെടലിനുള്ള സ്‌പെഷ്യൽ ശിക്ഷ മുൻകൂറായി നൽകുന്നതാണിത്. യഥാർത്ഥ പ്രശ്നത്തിന് വേറെ കിട്ടും. പണ്ട് അച്ഛനായി കോളേജിലെ മുതിർന്ന കുട്ടികൾ ആരെയെങ്കിലും വേഷം കെട്ടിച്ചു കൊണ്ട് പോകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ സ്‌കൂളിൽ അത് അത്ര എളുപ്പമല്ല. രക്ഷ കർത്താവിനോടു കാണാൻ വരണമെന്നു ഒരു പെരുമാറ്റ പ്രശ്ന സാഹചര്യത്തിൽ കുട്ടിയോട് തന്നെ പറയുന്നതിൽ ഒരു ശിക്ഷ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് നടപ്പാക്കും വരെ ചില കുട്ടികളെങ്കിലും ടെൻഷനിലായിരിക്കും. ചിലർ പേടിച്ചു വീട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും പോയ സംഭവങ്ങളുണ്ട്. ഈ വിളിച്ചു വരുത്തലിനു ഒരു വ്യവസ്ഥ നല്ലതാണ്. അധ്യാപകർക്ക് തീർക്കാവുന്ന കേസാണെങ്കിൽ അങ്ങനെ തന്നെ തീരണം. ഏതൊക്കെ സാഹചര്യത്തിൽ ഇത് പോലെ ഒരു വിളിച്ചു വരുത്തൽ ആകാമെന്നതിന് ഒരു സ്‌കൂൾ മാനദണ്ഡം വേണം. എല്ലാ രക്ഷ കർത്താക്കളുടെയും മൊബൈൽ നമ്പർ സ്‌കൂളിൽ ഉള്ള കാലമാണ്. നേരിട്ട് അവരോടു വിളിച്ചു കാണാൻ ആവശ്യപ്പെടാം. കുറ്റപ്പെടുത്തിയും പഴിച്ചുമൊന്നുമല്ല അറിയിക്കേണ്ടത്. കൂട്ടായി പ്രവർത്തിച്ചു കുട്ടിയെ മിടുക്കനാക്കാൻ വേണ്ടിയുള്ള ഒരു കൂടി കാഴ്ചയെന്ന സ്പിരിറ്റിൽ വേണം ഇത്. വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം കുട്ടി വീട്ടിലെത്തുമ്പോൾ അറിഞ്ഞാൽ മതി. തിരുത്താനുള്ള മനോഭാവത്തോടെ എന്താണ് പ്രശ്നമെന്ന് കുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നത് മാതാപിതാക്കളുടെ മിടുക്ക്. അധ്യാപകരും ആ നിലപാടെടുത്താൽ നല്ല കുട്ടിയായി മാറ്റൽ എളുപ്പമാകും. ഞങ്ങൾക്ക് തല്ലാനോ ചീത്ത പറയാനോ പറ്റാത്തത് കൊണ്ട് അത് മാതാ പിതാക്കളെ കൊണ്ട് ചെയ്യിക്കാമെന്ന ലൈനിൽ ഈ വിളിച്ചു വരുത്തൽ നടപ്പിലാക്കരുത്. മാതാപിതാക്കളുടെ ആത്മവീര്യം തകർക്കാനും പാടില്ല. ഒരു കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്. ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല എന്ന് കൂടി കുറിക്കുന്നു. (സി ജെ )

Follow us on

Related News