അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം: സിമെന്റ് ഡയറക്‌ട്രേറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേയ്ക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സർക്കാർ വകുപ്പുകളിലോ, സമാന തസ്തികകളിൽ പൊതുമേഖല സ്ഥാപനങ്ങളിലോ, സർക്കാറിനു കീഴിലുളള സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഒക്‌ടോബർ ഒന്നിന് 60 വയസ്സ് കവിയരുത്. അപേക്ഷ ഫോം www.simet.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡേറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം, പെൻഷൻ പേമെന്റ് ഓർഡറിന്റെ പകർപ്പ് തുടങ്ങിയവ നവംബർ ആറിനു മുൻപ് ഡയറക്ടർ, സീ-മെറ്റ്, ടിസി 27/43, പാറ്റൂർ, വഞ്ചിയൂർ. പി.ഒ, തിരുവനന്തപുരം, 695035 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2302400.

Share this post

Leave a Reply

Your email address will not be published.

scroll to top