തവനൂർ: നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നുമായി അഞ്ചു ദിവസം കൊണ്ട് 200 ലധികം പുസ്തകങ്ങൾ ശേഖരിച്ച് അവർ ഒരു ലൈബ്രറി ഒരുക്കി. തവനൂർ കേളപ്പൻ സ്മാരക വോക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 8 സി ക്ലാസിലെ കുട്ടികളാണ് ലൈബ്രറി ഒരുക്കിയത്. പുസ്തകത്തിന് പുറമെ പണമായും സംഭാവന കിട്ടി. ഈ സംഖ്യ ഉപയോഗിച്ച് 100ൽ പരം ലോക ക്ലാസിക്കുകളുടെ സംഗ്രഹങ്ങളും ലൈബ്രറിക്കായി വാങ്ങി. കുട്ടികൾ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ഒരു കൊച്ചു എഴുത്തുകാരിയെ കണ്ടെത്തുകയും ചെയ്തു. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ എം.ആർ കല്യാണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. തവനൂർ ഹൈസ്കൂളിലെ വിവിധ ക്ലാസുകളിലെ ഷിബ്ല, പി. മുനവർ, ഷാക്കിർ, ഉത്തര രഘുനന്ദനൻ, അനുശ്രീ, ശ്രീദുർഗ, പി. ഹൃദ്യ, യു.കൃഷ്ണ, ജാസിഫ് എന്നീ കുട്ടികൾ ആശംസകൾ നേർന്നു. ഗ്രന്ഥശാലാ സംഘം പട്ടാമ്പി താലൂക്ക് കൗൺസിലർ പി. വി.സേതുമാധവൻ സർഗാത്മകതയും മാനവികതയും എന്ന വിഷയം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഋഷികേശൻ, വികസന സമിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എൻ.ഷാജി, പ്രധാനാധ്യാപകൻ പി.വി.സരേന്ദ്രൻ, പ്രിൻസിപ്പൽമാരായ മോഹൻ ദാസ്, ഡോ.സന്തോഷ് എം. കെ. ഫസ്ന, ഫാത്തിമ റിബിൻ എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം
JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE...