പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികൾ മാനസികമായി ശക്തരാകണം : എം.എസ്. തിര

കൊല്ലം: ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവുമുള്ള തലമുറക്ക് മാത്രമേ ആധുനിക കാല പ്രതിസന്ധികളെ നേരിടാൻ കഴിയൂ എന്ന് വനിത കമ്മീഷൻ അംഗം എം.എസ്. തിര. പെൺകുട്ടികളിൽ ആത്മഹത്യാ പ്രവണത വർദ്ധിച്ചു വരുന്നതിന്റെ പ്രധാന കരണമിതാണ്. മാറുന്ന കാലത്തെ പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത കമ്മീഷൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് കുട്ടികൾക്കായി സംഘടിപ്പിച്ച മുഖാമുഖം – ഫെയ്സ് ടു ഫെയ്സ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത കമ്മീഷൻ പിആർ ഒ കെ. ദീപ മോഡറേറ്ററായ്. പാട്ടുകളും കഥകളും കോർത്തിണക്കി മുൻ ഡി എം ഒ ഡോ.എം.എം.ബഷീർ സംഘർഷങ്ങൾക്കിടയിൽ കൊഴിഞ് വീഴുന്ന പുതിയ തലമുറ – എന്ന വിഷയാത്തിന്റെ വതരണം നടത്തിയപ്പോൾ കുട്ടികൾക്ക് വ്യത്യസ്തമായ ഒരു ക്ലാസ്സ് അനുഭവം ലഭിച്ചു. സാറിന്റെ പാട്ടിനൊപ്പംചേർന്ന് പാടിയും കരഘോഷങ്ങൾ മുഴക്കിയും അവർ ക്ലാസ്സ് ആസ്വദിച്ചു. ജീവിത സംഘർഷങ്ങളെ നേരിടാനുള്ള മനക്കരുത്ത് സംഘർഷ രഹിത ക്ലാസ്സിലൂടെ കുട്ടികൾ നേടിയാണ് അവസാനിച്ചത്. കുട്ടികളുടെ സംശയങ്ങൾക്ക് ലളിത മനോഹരമായ മറുപടിയും അദ്ദേഹം നൽകി. തുടർന്ന് ആലപ്പുഴ സൈബർ സെല്ലിലെ ജയകുമാർ സാർ മൾട്ടീമീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന സൈബർ ലോകം എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സ്കൂൾ മാനേജർ വി.രാജൻ പിളള ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർ എൻ സി ശ്രീകുമാർ, സ്കൂൾ ഭരണ സമിതി അംഗം ജി മോഹൻകുമാർ,പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ സലാം, മാതൃസമിതി പ്രസിഡന്റ് ശ്രീലേഖ, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ജി ലീലാമണി സ്വാഗതവും സ്കൂൾ ലീഡർ കുമാരി അഷ് നാസ് നന്ദിയും പറഞ്ഞു.

Share this post

scroll to top