തിരുവനന്തപുരം: സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പാക്കുന്ന കിക്ക് ഓഫ് പരിശീലന പദ്ധതിയിൽ ഫുട്‌ബോളിൽ താത്പര്യമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിലാണ് പരിശീലനം. ഒന്നര മണിക്കൂർ വീതം ആഴ്ചയിൽ രണ്ട് ക്ലാസുകളാണുള്ളത്. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാം. www.sportskeralakickoff.org യിൽ നവംബർ 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് മൊബൈൽ ഫോണിൽ രജിസ്‌ട്രേഷൻ നമ്പർ എസ്.എം.എസ്. ലഭിക്കും. സെലക്ഷനെത്തുമ്പോൾ രജിസ്‌ട്രേഷൻ നമ്പർ, ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, സ്‌കൂൾ ഹെഡ് മാസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുള്ള സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓൺലൈൻ രജിസ്‌ട്രേഷന് കഴിയാത്തവർക്ക് പ്രാഥമിക തിരഞ്ഞെടുപ്പിന് ഹാജരാകുന്നതിന് ആവശ്യമായ രേഖകൾ സഹിതം ഗ്രൗണ്ടിൽ സജ്ജീകരിച്ച സ്‌പെഷ്യൽ സ്‌പോട്ട് രജിസ്‌ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.sportskeralakickoff.org
കിക്ക് ഓഫ് പദ്ധതിയിൽ പെൺകുട്ടികൾക്ക് അവസരം
Published on : February 18 - 2020 | 1:32 pm

Related News
Related News
സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍ പാലക്കാട് ചമ്പ്യൻമാർ: അടുത്ത വർഷം നെടുമങ്ങാട്
SUBSCRIBE OUR YOUTUBE CHANNEL...
സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറും
SUBSCRIBE OUR YOUTUBE CHANNEL...
26-ാമത് ദേശീയ യുവജനോത്സവം ഇന്നുമുതൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
SUBSCRIBE OUR YOUTUBE CHANNEL...
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ: സംഘാടകർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments