വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

അഴീക്കോട്: ഗവ. യു.പി സ്കൂളിൽ കൂടുതൽ വികസനം ഒരുക്കും: എംഎൽഎ

Published on : February 18 - 2020 | 12:39 pm

അഴീക്കോട്‌: ഹൈടെക് സൗകര്യങ്ങളോട് കൂടിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അഴീക്കോട് ഗവ. യു.പി സ്കൂളിൽ രണ്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എം.എൽ.എ. ഇ.ടി ടൈസൺ. അഴീക്കോട് ഗവൺമെൻറ് യു.പി സ്കൂളിൽ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.എൽ.എ ഫണ്ട്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിൽ നിന്നും അനുവദിച്ച 6 എൽ.സി.ഡി പ്രൊജക്ടറും 7 ലാപ്ടോപ്പിന്റേയും പ്രവർത്തനോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്. അഴീക്കോട് ഗവൺമെൻറ് യു.പി സ്കൂൾ വിദ്യാലയ വികസന സമിതിയും എറിയാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി തയ്യാറാക്കിയ സമഗ്ര വികസന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.മാസ്റ്റർപ്ലാൻ സർക്കാരിന് സമർപ്പിച്ചതിനെ തുടർന്ന് ആദ്യഘട്ടമായി ഒരു കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.സൗണ്ട് സിസ്റ്റവും ഇലക്ട്രിക് ബെല്ലിന്റേയും സമർപ്പണം എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.എ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അംബിക ശിവപ്രിയൻ വാർഡ് മെമ്പർമാരായ ജ്യോതി സുനിൽ, കെ.കെ അനിൽകുമാർ, പി.എം സാദത്ത്, എസ്. എം.സി ചെയർമാൻ പി.കെ സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ പി.എ നൗഷാദ് മാഷ് സ്വാഗതവും സി.എ നസീർ മാഷ് നന്ദിയും പറഞ്ഞു

0 Comments

Related NewsRelated News