കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം, ചീമേനി, മാനന്തവാടി, എന്നീ അപ്ലൈഡ് സയൻസ് കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണക്കേണ്ടതാണ്.അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കുന്നതാണ്. അപേക്ഷാഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 200 രൂപ) അയക്കേണ്ടതാണ്. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.ihrd.ac.in എന്ന സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക്; പട്ടുവം (0460- 2206050, 8547005048), ചീമേനി (0467-2257541, 8547005052), മാനന്തവാടി (04935-245484, 8547005060)