തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ മാസം 15ന് ശേഷം 10,12 ക്ലാസുകൾ ആരംഭിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...