ന്യൂഡൽഹി: രാജ്യത്ത് ഈ മാസം സ്കൂൾ തുറക്കാൻ കഴിയില്ലെന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ [പിഐബി]. സ്കൂൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഉത്തരവുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പി.ഐ.ബി വിശദീകരണം നൽകിയത്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. സ്കൂളുകൾ തുറക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കാറിന്റെ സെപ്റ്റംബറിൽ പുറത്തിറക്കിയ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ അറിയിച്ചു.