മലപ്പുറം: വിവിധ സാഹചര്യങ്ങളിൽ സ്കൂൾ പഠനം മുടങ്ങിയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇല ഫൌണ്ടേഷൻ പദ്ധതി തയ്യാറാക്കുന്നു. നന്മ- എന്ന പേരിലാണ് സമൂഹത്തിനു മുതൽക്കൂട്ടാകുന്ന പദ്ധതിക്ക് ഇല തുടക്കം കുറിക്കുന്നത്. ഒക്ടോബർ 27ന് ഞായർ രാവിലെ 10ന് ഐജി പി. വിജയന്റെ സാന്നിധ്യത്തിൽ കുറ്റിപ്പുറം ഇലയിൽ യോഗം ചേരും. സന്നദ്ധ പ്രവർത്തകരായും കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനായും അവർക്ക് സഹ-രക്ഷാകർതൃത്വം ഒരുക്കുന്നതിനും താല്പര്യം ഉള്ളവരെയും ഇല സ്വാഗതം ചെയ്യുന്നു.
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ...







