ന്യൂഡൽഹി: സിഎ ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം അനുവദിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ. പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാണ് നൽകുക. 12-ാം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷം മാത്രമാണ് സ്ഥിര പ്രവേശനം അനുവദിക്കൂ.
ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിലെ പ്രവേശനത്തിന് ഇതുവരെ നിലനിന്നിരുന്ന മാർഗരേഖ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത സാഹചര്യത്തിലാണ് ഐ.സി.എ.ഐയുടെ തീരുമാനം. ചാർട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷൻസിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്ക് കോഴ്സിലേക്ക് പ്രവേശന അനുമതി അനുവദിച്ച് ഉത്തരവായത്.
12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ കൂടുതൽ പ്രാവീണ്യം നേടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും നൽകും.12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞയുടൻ ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് എഴുതാൻ അവസരം നൽകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...