തിരുവനന്തപുരം: പി.എസ്.സി വിവിധ വകുപ്പുകളിലായി 51 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി , അസി. പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി, ഡെന്റൽ ഹൈജീനിസ്ക് ഗ്രേഡ് 2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ ( സ്ത്രീകൾ ), മരാമത്ത് ജലസേചന വകുപ്പിൽ ഓവർസീയർ / ഡാറ്റ്സ്മാൻ ഗ്രേഡ് 1 ( ഇലക്ട്രിക്കൽ ), ഫയർ ആൻഡ് റെസ്ക് സർവീസസിൽ ഫയർ വുമൺ ( ട്രെയിനി ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ മാത്തമാറ്റിക്സ് – പട്ടികവർഗം ), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 ( പട്ടികവർഗം ). സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ( പട്ടികജാതി – വർഗം ), പൊലീസ് കോൺബിൾ ( ആംഡ് പൊലീസ് ബറ്റാലിയൻ പട്ടികവർഗം ), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ( എൽസി എഐ ), മത്സ്യഫെഡിലെ 12 തസ്തികകൾ തുടങ്ങി 51 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...