തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ തീരുമാനം. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്ത ശേഷം ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ പ്രത്യേക പരിശോധന നടത്തിയായിരിക്കും കേന്ദ്രമാറ്റം അനുവദിക്കുക. കോവിഡ് വ്യാപനം കൂടുന്ന സാഹര്യത്തിൽ പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് ദൂരെയുള്ള ജില്ലകളിൽ പോയി പരീക്ഷയെഴുതുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് അപേക്ഷകർ പറയുന്നത്. അതേസമയം നവംബറിൽ നടക്കുന്ന എൽ.പി., യു.പി. അധ്യാപക കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനതല പരീക്ഷകളിൽ കേന്ദ്രമാറ്റം പി.എസ്.സി. അനുവദിച്ചിരുന്നു.
എന്നാൽ ആവശ്യപ്പെടുന്നവർക്കെല്ലാം പരീക്ഷാകേന്ദ്രം മാറ്റി നൽകുന്നത് പ്രായോഗികമാകില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...