പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എറികാട് യു.പി. സ്കൂളിന് ഹരിത വിദ്യാലയ പദവി

Feb 18, 2020 at 12:56 pm

Follow us on

കോട്ടയം: ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്ന സ്കൂള്‍, സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ എസി ഹൈെടെക് സ്കൂള്‍ എന്ന ബഹുമതിയും നേടിയിരുന്നു. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, ശുചിത്വ മാലിന്യ സംസ്കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സ്കൂളിനെ ഹരിതാഭമാക്കി മാറ്റിയത്. ചടങ്ങില്‍ റോട്ടറി ക്ലബ് കോട്ടയം സതേണിന്‍റെ സഹകരണത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി തയ്യാറാക്കിയ തുണി സഞ്ചികളുടെ വിതരണം ഡോ. സീമ നിര്‍വഹിച്ചു. ഉപയോഗ ശൂന്യമായ വസ്ത്രങ്ങളുപയോഗിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്ന വിധം അധ്യാപികയായ സിന്‍ജ പോള്‍ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിബു ജോണ്‍ എരുത്തിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വാര്‍ഡ് മെംബര്‍ സാം കെ. വര്‍ക്കി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ബിപിഒ സുജ വാസുദേവന്‍, പി.ടി.എ പ്രസിഡന്‍റ് കെ.കെ സതീഷ്, റോട്ടറി ക്ലബ് പ്രതിനിധി അനു കുര്യന്‍, പ്രധാന അധ്യാപിക പി.ബി.സുധാകുമാരി, സ്റ്റാഫ് സെക്രട്ടറി സി.പി.രാരിച്ചന്‍ എന്നിവർ പ്രസംഗിച്ചു.

Follow us on

Related News